വിജിലൻസിന്റെ പരിശോധന; മൊഗ്രാൽ വിഎച്ച്എസ്എസിൽ32.50 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തി ..
കുമ്പള : ജിവിഎച്ച്എസ്എസ് മൊഗ്രാലിൽനിന്ന് വിവിധ പദ്ധതികളുടെ മറവിൽ നടന്നത് 32.50 ലക്ഷം രൂപയുടെ ക്രമക്കേട്. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ആയിരുന്ന അനിൽകുമാർ എന്ന അധ്യാപകൻ നൈപുണി വികസനകേന്ദ്രം നടപ്പാക്കുന്നതിന്റെ ഭാഗമായും ക്ലാസ് മുറി പണിയുന്നതിലേക്കും സമഗ്രശിക്ഷ പദ്ധതിപ്രകാരം അനുവദിക്കപ്പെട്ട തുകയാണ് തിരിമറി നടത്തിയത്. ക്ലാസ് മുറികൾ നിർമിക്കാതെയും പദ്ധതിയിനത്തിൽ വാങ്ങിയ ഉപകരണങ്ങളുടെ ബിൽ തുക നൽകാതെയും പിൻവലിച്ച് ക്രമക്കേട് നടത്തിയതായി വിജിലൻസ് പരിശോധനയിലാണ് കണ്ടെത്തിയത്. വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്കൂൾ ഓഫീസിലെത്തി രേഖകൾ പരിശോധിച്ചത്.
No comments