കുമ്പളപ്പള്ളി ചിറ്റമൂല ഉന്നതിയിലെ കെ കണ്ണൻ (80)നെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെ ശ്രീധരൻ അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും
നീലേശ്വരം: കരിന്തളം കുമ്പളപ്പള്ളി ചിറ്റമൂല ഉന്നതിയിലെ കെ കണ്ണൻ (80)നെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെ ശ്രീധരൻ (44) അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉച്ചയോടെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഞായാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കണ്ണനെ വീട്ടിൽ ചെന്നാണ് ശ്രീധരൻ വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തിയത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മദ്ധ്യേ മരണപ്പെട്ടു. പ്രതിലെ ഉടൻ തന്നെ നീലേശ്വരം പൊലിസ് നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവറിഞ്ഞു കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനിൽകുമാർ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. ശ്രീധരൻ ഇടയ്ക്കിടെ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
No comments