Breaking News

അയ്യപ്പ ഭക്തരുടെ വിശ്വാസത്തിന് കളങ്കം ഉണ്ടാക്കിയ ദേവസ്വം ബോർഡ് പിരിച്ച് വിടുക ; കേരളാ ആദിവാസി കോൺഗ്രസ് കാസർഗോഡ് ജില്ല കമ്മറ്റി ജനറൽ ബോഡി യോഗം


രാജപുരം : കേരളാ ആദിവാസി കോൺഗ്രസ് കാസർഗോഡ് ജില്ല കമ്മറ്റിയുടെ ജനറൽ ബോഡി യോഗം ചുള്ളിക്കര രാജീവ് ഭവൻ കോൺഗ്രസ് പാർട്ടി ഓഫീസിൽ ചേർന്നു. യോഗം ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്, പി കെ  രാഘവൻ ഉദ്ഘാടനം ചെയ്തു . സുന്ദരൻ കള്ളാർ അദ്ധ്യക്ഷത വഹിച്ചു. മാധവൻ സ്വാഗതം പറഞ്ഞു. ലീല ആടകം, വാസു കള്ളാർ, കണ്ണൻ മാളൂർക്കയം എന്നിവർ സംസാരിച്ചു. കെ സി, കുഞ്ഞികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.കോടിക്കണക്കിനു വരുന്ന അയ്യപ്പ ഭക്തരുടെ വിശ്വാസത്തിന് കളങ്കം ഉണ്ടാക്കിയ ദേവസ്വം മന്ത്രി രാജി വെക്കുക , ദേവസ്വം ബോർഡ് പിരിച്ച് വിടുക , സംസ്ഥാന സർക്കാർ രാജി വെക്കുക തുടങ്ങിയ കാര്യങ്ങൾ യോഗം ആവശ്യപ്പെട്ടു.

No comments