ദമ്പതികളുടെ മരണം, സാമ്പത്തിക പ്രശ്നം മൂലം, ബ്ലേഡുകാരും ഭീഷണിപ്പെടുത്തിയതായി അയൽവാസികൾ
ഉപ്പള : രണ്ട് വർഷം മുമ്ബ് വിവാഹിതരായ ഇവർക്ക് വലിയ സാമ്ബത്തിക പ്രശ്നമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പേരില്‍ ഇരുവരും വഴക്കിട്ടിരുന്നുവെന്നും പരിസരവാസികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെയും ഇവർ തമ്മില്‍ വഴക്കിട്ടതായി നാട്ടുകാർ പറഞ്ഞു. ഈ പ്രദേശത്ത് ബ്ലേഡ് സംഘം പിടിമുറുക്കിയിട്ടുണ്ടെന്നും ദമ്പതികൾ ഇവരിൽ നിന്ന് പലിശയ്ക്ക് വങ്ങിയിരുന്നെന്നും കഴുത്തറുപ്പൻ പലിശയാണ് ഈടാക്കുന്നതെന്നും തിരിച്ചടവ് മുടങ്ങിയാൽ കൊടിയ ഭീഷണിയാണ് ഉണ്ടാകുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു
തിങ്കളാഴ്ച സ്കൂളില്‍ നിന്നും നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭർത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തിയിരുന്നു. ഒരു സ്ഥലത്തേക്ക് പോകാനുണ്ടെന്നും മകനെ അതുവരെ നോക്കണമെന്നും പറഞ്ഞാണ് ഇവിടെ നിന്നും മടങ്ങിയത്.
വീട്ടില്‍ അജിത്തും ഭാര്യ ശ്വേതയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം.പ്രമീള ജോലിക്ക് പോയ സമയത്തായിരുന്നു ഇരുവരെയും വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
No comments