Breaking News

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് കമ്മറ്റി നേതൃത്വത്തിൽ പ്രതിഭാ നഗറിലും പന്നിത്തടത്തും ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു


പരപ്പ : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് കേന്ദ്രങ്ങളിലായി ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു. രണ്ട് കേന്ദ്രങ്ങളിലെയും പരിപാടി കർഷക  തൊഴിലാളി യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട് എംസി മാധവൻ  ഉദ്ഘാടനം നിർവഹിച്ചു. പ്രതിഭാ നഗറിൽ  നടന്ന സംഗമത്തിൽ സ്വർണ്ണലത അധ്യക്ഷത വഹിച്ചു. എ കെ മോഹനൻ മാഷ് സ്വാഗതം പറഞ്ഞു  പന്നിത്തടത്തിൽ നടത്തിയ സംഗമത്തിൽ ഭാർഗ്ഗവി തമ്പാൻ അധ്യക്ഷത വഹിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി സതീശൻ കെ ലെനിൻ പ്രസാദ്. എ. ആർ രാജു, വി ബാലകൃഷ്ണൻ, രമണി രവി എന്നിവർ സംസാരിച്ചു

No comments