Breaking News

ഹോസ്ദുർഗ്ഗ് സബ് ജില്ലാ കലോത്സവത്തിന് മുന്നോടിയായി കോടോത്ത് സ്ക്കൂളിൽ പൂർവ്വ അധ്യാപക- വിദ്യാർത്ഥി സംഗമം നടത്തി


ഒടയംചാൽ : 64മത് ഹോസ്ദുർഗ്ഗ്  സബ് ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി കോടാത്ത് ഡോ.അംബേദ്കർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ പൂർവ്വ അധ്യാപക - വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു  നീലേശ്വരം മുനിസിപ്പൽ  ചെയർപേഴ്സൺ ശ്രീമതി ടി.വി ശാന്ത ഉദ്ഘാടനം നിർവ്വഹിച്ചു  മുൻ അധ്യാപകനും കണ്ണൂർ  കാസറഗോഡ് ക്രൈം ബ്രാഞ്ച് എസ്.പി യുമായ പി ബാലകൃഷ്ണൻ നായർ മുഖ്യതിഥിയായി.1990 മുതൽ സേവനമനുഷ്ഠിച്ച് വിരമിച്ചവരും സർവ്വീസിൽ ഉള്ള പൂർവ്വ അധ്യാപകരും  തങ്ങളുടെ കാലത്തെ അനുഭവസാക്ഷ്യം  പങ്കുവെച്ചു

സ്വാഗതം : ഭാസ്കരൻ സി (ചെയർമാൻ സാംസ്കാരിക സമിതി ) , അധ്യക്ഷ -പി ശ്രീജ ( പ്രസി. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് 

ആശംസകൾ : പി.വി ശ്രീലത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പഞ്ചായത്ത് മെമ്പർ  സൂര്യ ഗോപാലൻ, ബാബു പി.എം (പ്രിൻസിപ്പാൾ), എച്ച്.എം ശാന്തകുമാരി സൗമ്യവേണുഗോപാൽ (പി.ടി.എ പ്രസിഡണ്ട്) കോരൻ ടി, സിവി കുട്ടി വർഗ്ഗീസ്, ലൂക്കാ, ജാൻസി ടീച്ചർ  ശ്രീധരൻ മാഷ് 

പ്രദീപ്, സാജൻ 

നന്ദി : ആജ്റ  ടീച്ചർ

No comments