Breaking News

ജില്ലക്ക് അനുവദിച്ച ക്ഷേമനിധി ഓഫിസ് പ്രവർത്തനമാരംഭിക്കുക ; ജനറൽ വർക്കേഴ്സ് യൂനിയൻ സിഐടിയു നിലേശ്വരം ഏരിയാ വാർഷിക സമ്മേളനം


ജില്ലക്ക് അനുവദിച്ച ക്ഷേമനിധി ഓഫിസ് പ്രവർത്തനമാരംഭിക്കുക.അസംഘടിത തൊഴിലാളികൾക്കായ് ജില്ലക്ക് അനുവദിച്ച ക്ഷേമനിധി ഓഫീസ് ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ജനറൽ വർക്കേഴ്സ് യൂനിയൻ സിഐടിയു നിലേശ്വരം ഏരിയാ വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

നിലേശ്വരം എൻജി കമ്മത്ത് ഹാളിൽ സ: പി അമ്പാടി നഗറിൽ സി ഐ ടി യു ജില്ല ട്രഷറർ യു തമ്പാൻ നായർ ഉൽഘാടനം ചെയ്തു. പാറക്കോൽ രാജൻ അദ്ധ്യക്ഷം വഹിച്ചു.

ടി വിരാമകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഒ വി രവീന്ദ്രൻ പ്രവർത്തനറിപ്പോർട്ടും. എം കുഞ്ഞമ്പു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു   യൂനിയൻ ജില്ലാ സെക്രട്ടറി കെ ബാലകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡണ്ട് എം വി മോഹനൽ ജില്ലാ വനിത സബ്ബ് കമ്മിറ്റി കൺവിനർ ഷീബ സി ഐ ടിയു ഏരിയാ സെക്രട്ടറി കെ. ഉണ്ണിനായർ  ,വെങ്ങാട്ട് ശശി, കെ.വിസരിത എന്നിവർ സംസാരിച്ചു.

ഓവിരവിന്ദ്രൻ സ്വാഗതവും ടി കെ  പ്രദീപൻ നന്ദിയും പറഞ്ഞു. 

ഭാരവാഹികൾ

ഒ  വി  രവീന്ദ്രൻ

പ്രസിഡണ്ട്

കെ. പി വേണുഗോപാലൻ

കെ യു അനസൂയ

വൈസ് : പ്രസിഡണ്ടുമാർ

എം കുഞ്ഞമ്പു

സെകട്ടറി

ടി വിരാമ ക്രഷ്ണൻ

TK പ്രദീപൻ

ജോസെക്രട്ടറിമാർ

കെ.വിസരിത

ട്രഷറർ

വനിത സബ്ബ് കമ്മിറ്റി കൺവിനർ

റീന  സി എൽ

No comments