Breaking News

ഇരുപത്തഞ്ചാം വാർഷിക ഭാഗമായി സേവന പ്രവർത്തനങ്ങളുമായി കൊന്നക്കാട് മുട്ടോംകടവ് മൈത്രി സ്വയം സഹായ സംഘം


കൊന്നക്കാട്  : മുട്ടോംകടവ് മൈത്രി സ്വയം സഹായ സംഘം നേതൃത്വത്തിൽ വാഴത്തട്ട് മുതൽ ചരുമ്പക്കോട് വരെയുള്ള ഭാഗങ്ങളിൽ ഗതാഗത്തിന് തടസ്സമാകുന്ന രീതിയിൽ ഉണ്ടായിരുന്ന എല്ലാ കമ്പുകളും കൊത്തിമാറ്റി. കുറച്ചധികം ഭാഗങ്ങളിൽ കാടും  കൊത്തിയിട്ടുണ്ട്.

മൈത്രിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് സേവന പ്രവർത്തനവുമായി അംഗങ്ങൾ മുന്നിട്ടിറങ്ങിയത്. സെക്രട്ടറി വേണു, പ്രസിഡണ്ട്  പ്രേമരാജൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന സ്വയം സഹായ സംഘമാണ് മൈത്രി. തുടർന്നും സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മൈത്രി ഭാരവാഹികൾ അറിയിച്ചു.

No comments