നീലേശ്വരം തൈക്കടപ്പുറത്ത് തിരമാലയ്ക്കൊപ്പം തീരത്തടിഞ്ഞത് നൂറു കണക്കിന് മത്തി...
നീലേശ്വരം • തൈക്കടപ്പുറം സീറോഡിൽ കഴിഞ്ഞ ദിവസം മത്തി കരക്കടിഞ്ഞു. നൂറു കണക്കിന് മത്തിയാണ് തിരമാലയോടൊപ്പം തീരത്തടിഞ്ഞത്. പിടയ്ക്കുന്ന മത്തി കയ്യിൽ കിട്ടിയ കവറുകളിലാക്കി കൊണ്ടുപോകാനുള്ള തത്രപ്പാടിലായിരുന്നു പ്രദേശവാസികൾ. മറ്റു ചിലർ ബോക്സിലും മറ്റുമായി മത്തി കൊണ്ടു പോകുന്നതും കാണാമായിരുന്നു. അതിരാവിലെ ആയതിനാൽ കൂടുതൽ ആൾക്കാരും മത്തി തീരത്തടിഞ്ഞ വിവരം അറിഞ്ഞത് വൈകിയാണ്.
No comments