അക്കൗണ്ടിംഗ് രംഗത്ത് 25 വർഷം പൂർത്തിയാക്കുകയും ചാർട്ടേഡ് ടാക്സ് പ്രാക്ടീഷ്ണർ പദവി നേടുകയും ചെയ്ത ബേബി മുതുകത്താനിയെ വെള്ളരിക്കുണ്ട് തേജസ്സ് ആർട്സ് & സ്‌പോട്സ് ക്ലബ് ആദരിച്ചു
വെള്ളരിക്കുണ്ട് : അക്കൗണ്ടിംഗ് രംഗത്ത് 25 വർഷം പൂർത്തിയാക്കുകയും ചാർട്ടേഡ് ടാക്സ് പ്രാക്ടീഷ്ണർ പദവി നേടുകയും ചെയ്ത ബേബി മുതുകത്താനിയെ വെള്ളരിക്കുണ്ട് തേജസ്സ് ആർട്സ് &സ്‌പോട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ജോജി പാലമറ്റം അധ്യക്ഷത വഹിച്ചു. ബിജു തുളിശ്ശേരിൽ ഉൽഘാടനം ചെയ്തു. യോഗത്തിൽ ബേബി പുതുമന, ജോയി , മാത്യു കാഞ്ഞിരത്തിങ്കൽ ,ടോമി മണിയംത്തോട്ടം ,ജോഷ്വാ ഒഴുകയിൽ , ജോസ് കാക്കക്കൂട്ടുങ്കൽ , ജോസഫ് കുമ്മിണിയിൽ , ജെയിംസ് കിഴക്കുംകര എന്നിവർ പ്രസംഗിച്ചു.
No comments