പുല്ല് ഉണക്കാൻ ടെറസിന് മുകളിൽ കയറിയ ഗൃഹനാഥൻ കാൽ തെന്നി താഴേക്ക് വീണ് മരിച്ചു
കാഞ്ഞങ്ങാട് : പുല്ല് ഉണക്കാൻ ടെറസിന് മുകളിൽ കയറിയ ഗൃഹനാഥൻ കാൽ തെന്നി താഴേക്ക് വീണ് മരിച്ചു.കല്ലൂരാവി പഴശി വീട്ടിൽ പി.വി. ചന്ദ്രൻ (62 )ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടം. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പശുവിന് കൊടുക്കാനുള്ള പുല്ല് ഉണക്കാൻ വേണ്ടിയാണ് ടെറസിൽ കയറിയത്. ഹോസ്ദുർഗ് പോലീസ് എസ് ഐ.എംടിപി സൈഫുദ്ദീൻ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പരേതരായ കുഞ്ഞിക്കണ്ണൻ - നാരായണി ദമ്പതികളുടെ മകനാണ്
ഭാര്യ: ലക്ഷ്മി. മക്കൾ: സൗമ്യ, രമ്യ. മരുമകൾ: മനോജ് (മുന്നാട്), വേണു (മങ്ങാട്). സഹോദരങ്ങൾ: നാരായണൻ, ലക്ഷ്മിക്കുട്ടി പരേതരായ ബാലകൃഷ്ണൻ,ജാനകി.
No comments