പരപ്പ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം കോയിത്തട്ട കുടുംബശ്രീ സി ഡി എസ് ഹാളിൽ വെച്ച് നടന്നു
കരിന്തളം:കാസർകോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന ബാക്ക് ടു ഫാമിലി 2025 പരപ്പ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ റിസോഴ്സ് പേഴ്സൺ മാർക്കുള്ള പരിശീലനം കോയിത്തട്ട കുടുംബശ്രീ സി ഡി എസ് ഹാളിൽ വെച്ച് നടന്നു.
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം സി ഡി എസ് ചെയർപേഴ്സൺ ഉഷാരാജു അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഡി ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത, ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ ടി എച്ച്, വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ മാരായ ബിന്ദു മുരളീധരൻ, ശാന്തി കൃപ, ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ സതി ദേവി ടീച്ചർ, ബളാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോൻസി ജോയ്, പന ത്തടി പഞ്ചായത്ത് മെമ്പര്മാരായ സൗമ്യ മോൾ പി കെ, സജിനി മോൾ ബി, മെമ്പർ സെക്രട്ടറി സജീന്ദ്രൻ പുതിയപുരയിൽ, ഈസ്റ്റ് എളേരി സിഡി എസ് ചെയർപേഴ്സൺ സരോജിനി സുരേഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കിനാനൂർ കരിന്തളം സിഡിഎസ് വൈസ് ചെയർപേഴ്സൺ സീന കെ വി സ്വാഗതവും കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ശ്രീവിദ്യ ജെ നന്ദിയും പറഞ്ഞു.
No comments