Breaking News

കെ.എസ്.ആർ.ടി.സി കുതിപ്പിലേക്ക്:ടി.വി.വിജയൻ മാസ്റ്റർ..


കാസർഗോഡ് : പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടി കൊണ്ട് കെ.എസ്.ആർ.ടി.സി കിതപ്പിൽ നിന്നും കുതിപ്പിലേക്ക് നീങ്ങുകയാണ്. കെ.എസ്.ആർ.ടി.സി ബസ്സുകൾ കൃത്യമായി ഓടിക്കുവാനും നല്ല സേവനങ്ങൾ നൽകുവാനും, യാത്രക്കാരെ ആകർഷിക്കുന്ന രീതിയിൽ ശുചിത്വത്തോടെ കൊണ്ടു നടക്കുവാനും ജീവനക്കാർ കാണിക്കുന്ന സന്മനസ്സാണ് ഇതിനെ ഉത്തമമായ യാത്ര മാർഗമായി കേരളത്തിലെ യാത്രക്കാർ സ്വീകരിച്ചിരിക്കുന്നത് എന്നതാണ് കെ.എസ്.ആർ.ടി.സി ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ സൂചിപ്പിക്കുന്നത്.

ഒന്നാം തീയതി ഒറ്റ ഗഡു ശമ്പളം നൽകുന്നതിനും, ഓണക്കാലത്ത് ബോണസും മാറ്റ് ആനുകൂല്യങ്ങളും കൃത്യമായി നൽകുന്നതിനും നേതൃത്വം കൊടുത്തുകൊണ്ട് ഈ പൊതുമേഖലാ സ്ഥാപനത്തെ നല്ല രീതിയിൽ മുന്നോട്ട് നയിക്കുന്ന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്.

     കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് റവന്യു സെപ്റ്റംബർ 8 ന് 10.19 കോടിയും ഒക്ടോബർ 6 ന് 9.41കോടിയും നേടാനായതിൽ മന്ത്രിയുടെ ദീർഘ വീക്ഷണത്തോടുകൂടിയുള്ള ആസൂത്രണവും, ജീവനക്കാർക്ക് നൽകിയ ഉറപ്പ് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിനാലാണെന്നതും നിസ്തർക്കമാണ

No comments