നന്മ പുരുഷ സ്വയം സഹായ സംഘം വരഞ്ഞൂറിൻ്റെ നേതൃത്വത്തിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും സംഘടിപ്പിച്ചു
ബിരിക്കുളം : നന്മ പുരുഷ സ്വയം സഹായ സംഘം വരഞ്ഞൂറിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര പരിശോധന വിഭാഗത്തിൻ്റെയും കരിന്തളം കുടുംബരോഗ്യ കേന്ദ്രതിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കഞ്ഞാറ്റിക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.കിനാനൂർ കരിന്തളം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശ്രീമതി യേശോധ കെ ഉദ്ഘാടനം ചെയ്തു സന്തോഷ് വി സ്വാഗതം പറഞ്ഞു മധു എം അധ്യക്ഷത വഹിച്ചു. പ്രസീധരൻ ഇ, സി കെ ബാലചന്ദ്രൻ, വത്സല ,ഡോ. അപർണ, സത്യൻ , സുരേഷ് ബാബു എം വി തുടങ്ങിയവർ സംസാരിച്ചു , സനൽ എ നന്ദിയും പറഞ്ഞു
No comments