Breaking News

ജീവിതം ഒന്നേയുള്ളൂ അത് നശിപ്പിക്കല്ലേ എന്ന മുദ്രാവാക്യവുമായി റോഡപകടങ്ങൾ കുറയ്ക്കുന്നതിനുവേണ്ടി പരപ്പയിൽ വെച്ച് ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു


പരപ്പ : "ജീവിതം ഒന്നേയുള്ളൂ അത് നശിപ്പിക്കല്ലേ" എന്ന മുദ്രാവാക്യവുമായി പി എം ജെ ആൽബിർ  ഇന്റർനാഷണൽ സ്കൂൾ പരപ്പ ജനമൈത്രി പോലീസ് വെള്ളരിക്കുണ്ട് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ  നാട്ടിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനുവേണ്ടി ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു. പരിപാടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു പരപ്പ ടൗണിലായിരുന്നു പരിപാടി. നജീബ് യമാനി സ്വാഗതം പറഞ്ഞു. വെള്ളരിക്കുണ്ട് എ എസ് ഐ മധു പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തീബ് ശിഹാബുദ്ദീൻ ഫൈസി ആശംസ പ്രസംഗം നടത്തി.
 ജമാഅത്ത് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള പട്ടളം,പോലീസ് ഉദ്യോഗസ്ഥരായ. ജിതേഷ്, രാജൻ, ഗോപിനാഥൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

No comments