പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്യാൻസർ നിർണയ ക്യാമ്പ് ഞായറാഴ്ച
പാണത്തൂർ : പനത്തടി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഒക്ടോ 19ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ ക്യാൻസർ ക്യാമ്പ് നടത്തുന്നു. മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂരിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. പാപ്സീമിയർ, മാമോഗ്രാം, വായ പരിശോധന, അൾട്രാ സൗണ്ട് സ്കാനിങ് വഴി വിദഗ്ധ പരിശോധന സൗജന്യമായി ലഭിക്കും.
(രജിസ്ട്രേഷൻ 9 to 12 മണി വരെ മാത്രം)
No comments