Breaking News

വെള്ളരിക്കുണ്ട് ടൗണിലെ വാകമരത്തിന്റെ പടർന്നതും ഉണങ്ങിയതുമായ ശിഖരങ്ങൾ വെട്ടി മാറ്റി വിദ്യാർത്ഥികൾക്കും വഴിയാത്രക്കാർക്കും, സുരക്ഷ ഒരുക്കണം ; സംയുക്ത തൊഴിലാളി യൂണിയൻ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകി


വെള്ളരിക്കുണ്ട് :  വെള്ളരിക്കുണ്ട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാക മരം പന്തലിച്ച് ഇലക്ട്രിക് ലൈനിൽ വരെ മുട്ടിനിൽക്കുന്ന സ്ഥിതി നിലവിലുള്ളത് കൂടാതെ കാറ്റ് വരുമ്പോഴും മഴ വരുമ്പോഴും ആടിയുലഞ്ഞ് അപകടാവസ്ഥയിൽ എത്തുന്ന സ്ഥിതിമുണ്ട്. ഉണങ്ങിയതും മഴ നനഞ്ഞ് കുതിർന്നതുമായ കമ്പ് കഷ്ണങ്ങളും ബസ്സ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും അപകടം ഉണ്ടാക്കുന്ന സ്ഥിതിയും നിലവിലുണ്ട് കൂടാതെ ഉണങ്ങിയ കമ്പിൻ കഷ്ണത്തിന് മുകളിൽ പക്ഷികൾ മുതലായ വന്നിരിക്കുമ്പോൾ ഉണങ്ങിയ കമ്പു ഓട്ടോറിക്ഷയുടെ മുകളിലും മറ്റു വാഹനങ്ങളുടെ മുകളിലും  പൊട്ടി പൊട്ടി വീണിട്ടുണ്ട് ആയതിനാൽ പ്രസ്തു വാകമരത്തിന്റെ പടർന്ന ശിഖരങ്ങളും ഉണങ്ങിയ കമ്പൻ കഷ്ണങ്ങളും വെട്ടി മാറ്റി വിദ്യാർത്ഥികൾക്കും വഴിനട യാത്രക്കാർക്കും, സുരക്ഷ ഒരുക്കി കൊടുക്കണമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ , ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകി
   സംയുക്ത ഓട്ടോ തൊഴിലാളികൾക്കു വേണ്ടി ടിവി തമ്പാൻ, നാസർ, പ്രിൻസ് ജോസഫ്, ജയൻ എന്നിവർ പങ്കെടുത്തു
ബളാൽ ഗ്രാമപഞ്ചായത്തിൽ 
ബളാൽ ഗ്രാമപഞ്ചായത്തിനും , പൊതുമരാമത്ത് വകുപ്പിനും, കെ.എസ്സ്.ഇ.ബി അധികൃതർക്കും പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം നടത്തി പരിഹരിക്കാത്തതിൽ തൊഴിലാളികൾ പ്രതിഷേധത്തിലാണ്.

No comments