Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രത്തിൽ ആരംഭിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : പരപ്പ  ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രത്തിൽ ആരംഭിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി M ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ശ്രീ ഭൂപേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി M പദ്മകുമാരി,ശ്രീമതി രജനി കൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി രേഖ C,HMC പ്രതിനിധി ശ്രീ പ്രിൻസ് ജോസഫ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മെഡിക്കൽ ഓഫീസർ Dr. V ഷിനിൽ സ്വാഗതവും ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

No comments