കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് പവൻ്റെ സ്വർണ്ണ മാല തട്ടിയെടുത്ത കേസിൽപ്രതി പിടിയിൽ
കാസർഗോഡ് : യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് പവൻ്റെ സ്വർണ്ണ മാല തട്ടിയെടുത്ത കേസിൽ കേസിലെ പ്രതി കൊടും കുറ്റവാളിയായ തോക്ക് ലത്തീഫ് എന്നറിയപ്പെടുന്ന അബ്ദുൾ ലത്തീഫ് പിടിയിൽ. സംഭവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയ ഉടൻ കേസ് രജിസ്റ്റർ ചെയ്തു മഞ്ചേശ്വരം SHO യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി. മുമ്പ് കർണാടകയിലും കേരളത്തിലുമടക്കം നിരവധി കേസുകളിൽ പ്രതിയായ ലത്തീഫ് ഒരാഴ്ച മുമ്പാണ് ജയിലിൽ നിന്നും ഇറങ്ങിയത്. ഇതിനു മുമ്പ് കാപ്പയടക്കം ചുമത്തി ജയിലിലടച്ചിരുന്നു. CCTV ക്യാമറ കേന്ദ്രീകരിച്ചും മറ്റ് രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കുകയും തുടർന്ന് ബന്തിയോട് എന്ന സ്ഥലത്ത് വെച്ച് തൊണ്ടി മുതലടക്കം പ്രതിയെ സമർത്ഥമായി പിടികൂടുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ശ്രീ. ബി വി . വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം കാസറഗോഡ് എഎസ്പി ഡോ. എം നന്ദഗോപൻ ഐപിഎസ് ന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ അനൂപ് കുമാർ ഇ യുടെ നേതൃത്വത്തിൽ എസ്ഐ മാരായ ഉമേഷ്, വൈഷ്ണവ്, ASI രാജേഷ്, SCPO മാരായ സനോജ്, ഗിരീഷ്, സലാം, CPO മാരായ വിജയൻ, സാജു, സനൂപ് എന്നിവർ അടങ്ങിയ പ്രത്യേക സംഘങ്ങളായി തിരിഞ്ഞുളള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
#keralapolice #kasaragodpolice #Arrest
No comments