ദീപാവലി ദിനത്തിൽ വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ വായനവസന്തവുമായി സഹൃദയ വായനശാല
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സഹൃദയ വായനശാലയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ പുസ്തകവിതരണം നടത്തി. ദീപം തെളിയിക്കുകയും ഗാന്ധിഭവനിൽ ആരംഭിക്കുന്ന വായനശാലയിലേക്ക് പുസ്തകം നൽകുകയും ചെയ്തു. പരിപാടി വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ജോസ് സെബാസ്റ്റ്യൻ ദീപം തെളിയിച്ചു. പി വി ഭാസ്കരൻ ലൈബ്രറികൾക്കുള്ള പുസ്തകം നൽകി. യോഗത്തിൽ വി ബി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു വിനോദ് വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു. റോബി സണ്ണി, ഗിരീഷ് ടി എൻ , വിജയകുമാർ ജി , കെ ജെ അഗസ്ത്യൻ എന്നിവർ സംസാരിച്ചു
No comments