വെള്ളരിക്കുണ്ടിലെ കർഷകസ്വരാജ് സത്യാഗ്രഹത്തിന് എൻ. എസ്. എസ് പിന്തുണ
വെള്ളരിക്കുണ്ട്: വന്യജീവികൾക്കുമാത്രമല്ല മനുഷ്യർക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതൽ വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി നായർ സർവ്വീസ് സൊസൈറ്റി ഹോസ്ദുർഗ് താലൂക്ക് യൂണിയൻ. കോരിച്ചൊരിയുന്ന മഴയത്ത് വെള്ളരിക്കുണ്ട് ടൗണിലൂടെ പ്രകടനമായെത്തിയാണ് സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ചത്.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ മാനിക്കാത്ത വന്യജീവി സംരക്ഷണ നിയമങ്ങൾ തികഞ്ഞ അനീതിയാണെന്ന് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പ്രഭാകരൻ നായർ കരിച്ചേരി പ്രസ്താവിച്ചു. സമരത്തോടൊപ്പം എൻ.എസ്. എസ് ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ശ്രീകുമാർ കോടോത്ത് , സെക്രട്ടറി ജയപ്രകാശ്,രവീന്ദ്രൻ നായർ കോറോത്ത്, പത്മനാഭൻ മാങ്കുളം, കെ. ബാലൻ മാസ്റ്റർ, മാധവൻ നായർ ബളാൽ, ബാലചന്ദ്രൻനായർ ബാനം, പി.സി. രഘുനാഥ് കൊന്നക്കാട്, രാജൻ നായർ പനത്തടി, അഡ്വ നാരായണൻ നായർ മാനടുക്കം, ദാക്ഷായണി എറുവാട്ട്, ഡോളി തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിക്ക് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ വി.എസ് ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
No comments