ആദിവാസി ഊരിൽനിന്ന് യദുകൃഷ്ണൻ നീന്തിയെത്തിയത് ഇരട്ട സ്വർണ്ണത്തിലേക്ക് ..വെള്ളരിക്കുണ്ട് നരമ്പച്ചേരി സ്വദേശിയാണ്
വെള്ളരിക്കുണ്ട്: പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ, പ്രീമെട്രിക് ഹോസ്റ്റലുകളിലെ കായിക താരങ്ങൾ മാറ്റുരച്ച കളിക്കളം 2025 ൽ നീന്തൽ മത്സരത്തിൽ ഇരട്ട സ്വർണ്ണം നേടി പ്ലാച്ചിക്കര നരമ്പച്ചേരി ഊരിലെ പി.ബി.യദുകൃഷ്ണൻ നാടിൻ്റെ അഭിമാനമാകുന്നു.
ജൂനിയർ വിഭാഗം 50 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ഫ്രീ സ്റ്റൈൽ ഇനങ്ങളിലാണ് യദുകൃഷ്ണൻ ഒന്നാമനായത്.
വെള്ളരിക്കുണ്ട് നരമ്പച്ചേരിയിലെ ബിജുവിൻ്റെയും, നിർമ്മലയുടെയും മകനായ യദുകൃഷ്ണൻ കണ്ണൂർ പട്ടുവം മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയാണ്. കായികാദ്ധ്യാപകൻ രാജേഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പരിശീലനം നേടിയ കായിക താരങ്ങൾ പങ്കെടുത്ത കളിക്കളത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ ബോയ്സ് ഹോസ്റ്റൽ കൂടിയാണ് കണ്ണൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ.
No comments