മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ക്യാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
പാണത്തൂർ : പനത്തടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പനത്തടി ഗ്രാമപഞ്ചായത്തിലെ ആളുകൾക്ക് മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ക്യാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
പനത്തടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസിന്റെ അധ്യക്ഷതയിൽ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ബൈജു. എ.ജെ. സ്വാഗതം പറഞ്ഞു.
പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ശ്രവ്യ. ടി. കെ ക്യാമ്പിനു നേതൃത്വം നൽകി.
മലബാർ ക്യാൻസർ കെയർ സൊസൈറ്റിയിലെ ഡോ ഹർഷ ഗംഗാധരൻ വിഷയവതരണം നടത്തി.
100 ലധികം പേർ ക്യാമ്പിൽ പങ്കെടുത്തു. മലബാർ ക്യാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈയുടെ നേതൃത്വത്തിൽ ഡോ ശിവ തീർഥ, ജിൻഷ
(സൈറ്റോ ടെക്നീഷ്യൻ ), ഹരിത( റേഡിയോ ഗ്രാഫർ )
സുജിത്ത് ( ക്യാമ്പ് കോർഡിനേറ്റർ) ലളിത ( ഹെൽപ്പർ) ഉണ്ണി( ഡ്രൈവർ) എന്നിവർ ക്യാമ്പിന് നേതൃ ത്വം നൽകി.
No comments