Breaking News

ബളാൽ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പഠന പരിപോഷണ പദ്ധതി, ദ്വിദിന ഇംഗ്ലീഷ് സഹവാസ ക്യാമ്പിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ നിർവ്വഹിച്ചു


വെള്ളരിക്കുണ്ട് : ബളാൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പ്രത്യേക പഠന പരിപോഷണ പദ്ധതി, ദ്വിദിന ഇംഗ്ലീഷ് സഹവാസ ക്യാമ്പിൻ്റേയും ഉദ്ഘാടനം, ബളാൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദറിൻ്റ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ  ഷിനോജ് ചാക്കോ ഉദ്ഘാടനം നിർവ്വഹിച്ചു. കോടോത്തെ അനുഷ ആർ ചന്ദ്രൻ്റെ ഐഎഎസ് സ്വപ്നം സാക്ഷാൽക്കരിക്കാൻ പോകുന്നു. അതുപോലെ നിങ്ങൾക്കും നല്ല സ്വപ്നങ്ങൾ ഉണ്ടാകണം എന്ന് പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
         ബളാൽ പഞ്ചായത്ത് വാർഡു മെമ്പർമാരായ  അജിത,പത്മാവതി,സന്ധ്യാ ശിവൻ, പിടിഎ  പ്രസിഡൻ്റ് സുരേഷ് മുണ്ടമാണി, എസ്എം സി ചെയർമാർ സി ദാമോധരൻ,പിടിഎ വൈസ് പ്രസിഡൻ്റ്  രവീന്ദ്രൻ, എംപിടി എ പ്രസിഡൻ്റ് ആതിര, മുൻ പിടിഎ പ്രസിഡൻ്റ്  ജേക്കബ്ബ്  ,സീനിയർ അസിസ്റ്റൻ്റ് സോന തോമസ്,എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ദ്വിദിന ഇംഗ്ലീഷ് സഹവാസ ക്യാമ്പ് ഒന്നാം ദിനത്തിൽ ELEP റിസോഴ്സ് പേർസണും,നാടക നടനുമായ  സുരേഷ് കുറ്റിക്കോൽ, ചിറ്റാരിക്കാൽ ക്ലസ്റ്റർ കോഡിനേറ്റർ ജിതേഷ് കമ്പലൂർ എന്നിവർ
ക്യാമ്പ് നയിച്ചു.
  ഹെഡ്മിസ്ട്രസ് രജിത കെ വി പദ്ധതി വിശദ്ധികരണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ മനോജ് കുര്യൻ സ്വാഗതവും,എസ് ഇ പി കോഡിനേറ്റർ മോഹൻ ബാനം നന്ദിയും പറഞ്ഞു.

No comments