Breaking News

കേരളാ സ്കൂൾ അത്ലറ്റിക് മീറ്റിൽ ബോക്സിംഗിൽ ഗോൾഡ് മെഡൽ നേടി പാണത്തൂരിലെ എമിൽ മാത്യുവും


തിരുവനന്തപുരം : തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേരളാ സ്കൂൾ അത്ലറ്റിക് മീറ്റിൽ അണ്ടർ 19 - 49 കിലോ വിഭാഗം ബോക്സിംഗിൽ ഗോൾഡ് മെഡൽ നേടി പാണത്തൂരിലെ എമിൽ മാത്യുവും. പാണത്തൂരിലെ ലിയോൺ അബ്രഹാം അണ്ടർ 19, 70 കിലോ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. ഇരുവരുടെയും നാലാമത്തെ നേട്ടമാണിത്. ഇരുവരുടെയും നേട്ടം നാടിന് അഭിമാനമായിരിക്കുകയാണ്. 4 തവണ അമേചർ മീറ്റിലും ഗോൾഡ്മെഡൽ നേടിയിട്ടുണ്ട്.  ദേശീയ തലത്തിൽ 4 തവണ പങ്കെടുത്തു. പാണത്തൂരിലെ പറവിളയിൽ ബിജുവിന്റെയും ജിൻസിയുടെയും മകനാണ്. ജി വി രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

No comments