എല്ലാ മേഖലകളിലും വികസനമെത്തിക്കാൻ സാധിച്ചതിൽ അഭിമാനം; ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. വാർഡ്, രാഷ്ട്രീയ, പ്രാദേശിക വ്യത്യാസമില്ലാതെ പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും വികസനമെത്തിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. ഇക്കാലയളവിൽ നിരവധി വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലും റോഡ് വികസനത്തിലും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞതായും ജോസഫ് മുത്തോലി പറഞ്ഞു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മേഴ്സി മാണി അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി ജഗദീഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ സോണിയ വേലായുധൻ, സിന്ധു ടോമി, വി ബി ബാലചന്ദ്രൻ, തേജസ് ഷിന്റോ, പി വി സതീദേവി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിന്റി ചെയർമാൻ കെ കെ മോഹനൻ, റിസോഴ്സ് പേഴ്സൺ സജീന്ദ്രൻ പുതിയപുരയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പ്രശാന്ത് സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.
ചടങ്ങിൽ ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള വിവര പൊതുജന സമ്പർക്ക വകുപ്പ് തയ്യാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചു. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിക്കായി 4..29 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. റോഡ് വികസന പ്രവർത്തനങ്ങൾക്ക് 16 കോടി രൂപയും, വഴി വിളക്കുകൾ സ്ഥാപിക്കാൻ 1.13 കോടി രൂപയും, കാർഷിക മേഖലയിൽ 2.5 കോടി രൂപയും, മൃഗ സംരക്ഷണത്തിന് 2 കോടി രൂപയും, മാലിന്യ നിർമാർജ്ജനത്തിന് 2.40 കോടി രൂപയും, വനിതാ ക്ഷേമ പ്രവർത്തനങ്ങൾക്ക് 1.12 കോടി രൂപയും, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ പ്രവർത്തനങ്ങൾക്ക് 2.54 കോടി രൂപയും ഈ ഭരണസമിതിയുടെ കാലഘട്ടത്തിൽ വകയിരുത്തി.
ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിന് 3.45 കോടി രൂപ മുടക്കിൽ പുതിയ കെട്ടിടം, ചിറ്റാരിക്കാൽ മെയിൻ സെന്ററിൽ 55.5 ലക്ഷം രൂപ മുടക്കിൽ ഹെൽത്ത് സബ്സെന്റർ കെട്ടിടം, കാവുന്തല ഹെൽത്ത് സബ് സെന്ററിന് ഈട്ടിത്തട്ടിൽ 60 ലക്ഷം രൂപാ മുടക്കിൽ പുതിയ കെട്ടിടം
ഗോക്കടവ് അംഗനവാടിക്ക് സ്വന്തമായി സ്ഥലം ലഭ്യമാക്കി 30 ലക്ഷം രൂപാ മുടക്കിൽ പുതിയ കെട്ടിടം, അരിയിരുത്തിയിൽ 42 ലക്ഷം മുടക്കി സ്മാർട്ട് അംഗൻവാടി , പാവൽ ഉന്നതിയിൽ 25 ലക്ഷം രൂപാ മുടക്കിൽ സാംസ്കാരിക നിലയം എന്നിവയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. പട്ടേങ്ങാനം ഐസിഡിപി ഉന്നതിയിൽ 25 ലക്ഷം രൂപാ മുടക്കിൽ സാംസ്കാരിക നിലയം നിർമ്മാണം പൂർത്തിയായി.
പാലാവയൽ സ്മാർട്ട് അംഗൻവാടിക്ക് 42.67 ലക്ഷം രൂപയുടെയും, അത്തിയടുക്കം അംഗൻവാടിക്ക് 48 ലക്ഷം രൂപയുടെയും, വായ്ക്കാനം ഉന്നതിയിൽ സാംസ്കാരിക നിലയത്തിന് 28 ലക്ഷം രൂപയുടെയും നിർമാണാനുമതി ലഭ്യമാക്കി പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.
No comments