പനത്തടി ഗ്രാമപഞ്ചായത്ത് ; വികസന സദസ്സ് സമാപിച്ചു വികസന സദസിന്റെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി നിർവഹിച്ചു
പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ് '25 ഇന്ന് രാവിലെ 10 മണി മുതൽ ബളാംതോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പനത്തടി ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഭാവി വികസന പ്രവർത്തനങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് വേണ്ടിയാണ് പനത്തടി പഞ്ചായത്ത് വികസന സദസ്സ് '25 നടത്തിയത്.
വികസന സദസ്സിന് പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം. കുര്യാക്കോസ് സ്വാഗതം പറഞ്ഞു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. വികസന സദസിന്റെ ഉദ്ഘാടനവും, പഞ്ചായത്തിലെ സ്പോർട്സിലും യോഗയിലും മികവ് കാണിച്ച് ഗോൾഡ് മെഡൽ നേടി ജനശ്രദ്ധ ആകർഷിച്ച ജിൽഷ ജിനിലി നെയും, തനുഷ്ക മുരളിയെയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി അനുമോദിച്ചു. വികസന രേഖ പ്രകാശനം മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം. ബി.കൃഷ്ണന് എം. ലക്ഷ്മി കൈമാറി.
പനത്തടി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഹർഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ: മോഹൻകുമാർ ( സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം)
പി. ദിലീപ് മാഷ്( ജില്ല ലൈബ്രറി കൗൺസിൽ) ഡി.ചന്ദ്രമതി അമ്മ (സിഡിഎസ് ചെയർപേഴ്സൺ ) എം. പത്മകുമാരി (ആരോഗ്യവകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ) അഡ്വക്കറ്റ് രാധാകൃഷ്ണ ഗൗഡ ( ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) സുപ്രിയ ശിവദാസ് ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) അരുൺ രംഗത്ത് മല ( മെമ്പർ പരപ്പ ബ്ലോക്ക് പഞ്ചായത്ത്) ഹരിദാസ്( മെമ്പർ പനത്തടി പഞ്ചായത്ത് ) സജിനി( മെമ്പർ പനത്തടി പഞ്ചായത്ത്) തുടങ്ങിയവർവികസന സദസ്സിന് ആശംസകൾ അറിയിച്ചു. മനോജ് കുമാർ ( ജൂനിയർ സൂപ്രണ്ട് ജെ.ഡി ഓഫീസ് ) വികസന സദസ്സിന് വിശദീകരണം നൽകി.
ലത അരവിന്ദൻ( വി കസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) നന്ദി പറഞ്ഞു.
No comments