Breaking News

കരിമ്പില്‍ ഹൈസ്‌ക്കൂളില്‍ കലോല്‍സവം ആരംഭിച്ചു


കരിന്തളം: കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌ക്കൂളില്‍  യുവജനോല്‍സവം നടന്നു. പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവും സ്‌കൂള്‍ എം പി ടി എ പ്രസിഡണ്ടുമായ പി അമൃത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് വി.വി രാജമോഹനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സജി പി ജോസ് സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് ഗിരീഷ് വി.കെ, സ്റ്റാഫ് സെക്രട്ടറി വിമല്‍ മാസ്റ്റര്‍, സ്‌കൂള്‍ ലീഡര്‍ കുമാരി ഉത്തര , എന്നിവര്‍ സംസാരിച്ചു. കലോല്‍സവം കണ്‍വീനര്‍ നിത്തു ജനാര്‍ദ്ധനന്‍ നന്ദി പറഞ്ഞു .പിടി എ കമ്മറ്റി അംഗങ്ങള്‍ മീന അനില്‍കുമാര്‍ , നെയ്‌സി ബിനോയ് , സുരേഷ് വരയില്‍ സിമ സജിത്ത്, സുകുമാന്‍ സി.വി., ചന്ദ്രന്‍ കോണ്ടോടി എന്നിവര്‍നേതൃത്വംനല്‍കി.


No comments