റിട്ട.റെയിൽവെ ജീവനക്കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് : ചെറുവത്തൂരിൽ റിട്ട.റെയിൽവെ ജീവനക്കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാട്ടെ പരേതനായ രാഘവന്റെ ഭാര്യ ദേവകി(70)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ഇന്റർസിറ്റി എക്സ്പ്രസ് ഇടിച്ചാണ് മരിച്ചതെന്നു പറയുന്നു. വീടിന് സമീപത്തുവച്ചു തന്നെയാണ് അപകടം.
വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി. തുടർ നടപടികൾ ആരംഭിച്ചു. ഇവർക്ക് മക്കളില്ല. പുതിയ വീട് കെട്ടി തനിച്ചാണ് താമസം.
No comments