Breaking News

കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ മൂന്നു ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാല തട്ടിയെടുത്ത കേസിൽ കുമ്പള സ്വദേശിയായ മുഖ്യപ്രതി അറസ്റ്റിൽ


കാസർകോട്: ഓംനിവാൻ തടഞ്ഞു നിർത്തി കോഴിവ്യാപാരിയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാല തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കുമ്പള, ബന്തിയോട്, അടുക്ക, വീരനഗർ കോട്ട ഹൗസിലെ അബ്ദുൽ ലത്തീഫ് എന്ന തോക്ക് ലത്തീഫി (29)നെയാണ് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ ഇ അനൂബ് കുമാറും സംഘവും മണിക്കൂറുകൾക്കം അറസ്റ്റു ചെയ്തത്.

മഞ്ചേശ്വരം. മൊറത്തണയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കേസിനാസ്പമദമായ സംഭവം. വൊർക്കാടി, അരിബയൽ സ്വദേശിയും മൊർത്തണയിൽ ചിക്കൻ സ്റ്റാൾ ഉടമയുമായ സ്വാനിത് എൻ സീതാറാം ഷെട്ടി (33)യാണ് കൊള്ളയ്ക്ക് ഇരയായത്.

കടയിൽ നിന്നു കാറിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു സ്വാനിത്. മൊറത്തണയിൽ എത്തിയപ്പോൾ കാറിലെത്തിയ രണ്ടുപേർ വാൻ തടഞ്ഞു നിർത്തുകയും കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തിയ ശേഷം സ്വർണ്ണമാല കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത മഞ്ചേശ്വരം പൊലീസ് ഊർജ്ജിതമായി നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ തോക്ക് ലത്തീഫിനെ അറസ്റ്റു ചെയ്തത്.

No comments