പുങ്ങംചാൽ പ്രിയദർശിനി കലാസാംസ്കാരിക കേന്ദ്രം ഉമ്മൻചാണ്ടി പ്രതിഭ പുരസ്കാര വിതരണം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : പുങ്ങംചാൽ പ്രിയദർശിനി കലാസാംസ്കാരിക കേന്ദ്രം ഉമ്മൻചാണ്ടി പ്രതിഭ പുരസ്കാര വിതരണം സംഘടിപ്പിച്ചു. പുങ്ങംചാൽ പ്രിയദർശിനി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ചടങ്ങ് ഉത്ഘാടനം ചെയ്തു പുരസ്‌കാരങൾക്ക് അർഹരായവർക്ക് ഉമ്മൻചാണ്ടി പ്രതിഭ പുരസ്‌കാരം വിതരണം ചെയ്തു. കൃഷ്ണൻ തളാപ്പിൽ ആദ്യക്ഷനായ ചടങ്ങിൽ കോൺഗ്രസ് വെസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് എ വി ഭാസ്കരൻ മുഖ്യാതിഥിയായി. മധുസൂദനൻ കൊടിയംകുണ്ട് സ്വാഗതം പറഞ്ഞു. കെ.കെ. തങ്കച്ചൻ, ടി. എ ജയിംസ്, രഞ്ജിത്. ടി. ആർ, സാബു ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അഗസ്റ്റ്യൻ മണലേൽ നന്ദി പറഞ്ഞു
No comments