Breaking News

സ്ഥലം മാറി പോകുന്ന കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷറഫിന് റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി


റാണിപുരം: സ്ഥലം മാറി പോകുന്ന കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷറഫിന് റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. യാത്രയയപ്പ് യോഗം പനത്തടി പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ, മൈക്കയം വനസംരക്ഷണ സമിതി പ്രസിഡന്റ് പി ജി ദേവ്, മരുതോം വനസംരക്ഷണ സമിതി പ്രസിഡന്റ് ബെന്നി കിഴക്കേയിൽ, ഓട്ടമല വനസംരക്ഷണ സമിതി പ്രസിഡന്റ് എം ബാലകൃഷ്ണൻ, കോട്ടഞ്ചേരി വനസംരക്ഷണ സമിതി പ്രസിഡന്റ് ഷോണി കെ ജോർജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ എൻ രമേശൻ, ബി സേസപ്പ, എം പി രാജു , റാണിപുരം വന സംരക്ഷണ സമിതി സെക്രട്ടറി കെ രതീഷ് , ട്രഷറർ എം കെ സുരേഷ്, വൈസ് പ്രസിഡന്റ് ഷിബി ജോയി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ കെ രാഹുൽ, വി വി പ്രകാശൻ, വി വിനീത്, സമിതി മുൻ പ്രസിഡന്റ് പി നിർമ്മല,അരുൺ നീലച്ചാൽ എന്നിവർ സംസാരിച്ചു.

No comments