കോടോം ബേളൂർ ഗ്രാമപ്പഞ്ചായത്ത് ഒടയംചാലിൽ നിർമിച്ച ബസ്സ്സ്റ്റാൻഡ് കം ഷോപ്പിങ് കോപ്ലക്സ് യാഥാർഥ്യമാകുന്നു
രാജപുരം : കോടോം ബേളൂർ ഗ്രാമപ്പഞ്ചായത്ത് ഒടയംചാലിൽ നിർമിച്ച ബസ്സ്സ്റ്റാൻഡ് കം ഷോപ്പിങ് കോപ്ലക്സ് യാഥാർഥ്യമാകുന്നു. വ്യാഴാഴ്ച രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനദിനത്തിൽ ഒടയംചാലിനെയും ഇരിട്ടിയെയും ബന്ധിപ്പിച്ച് പുതിയ കെഎസ്ആർടിസി സർവീസിനും തുടക്കമാകും. മലയോരത്തെ പ്രധാന വ്യാപാരകേന്ദ്രമായ ഒടയംചാലിൽ രണ്ട് പതിറ്റാണ്ടിന് മുൻപ് തുടക്കം കുറിച്ച പഞ്ചായത്തിന്റെ പദ്ധതിയാണ് ഒടുവിൽ യാഥാർഥ്യമാകുന്നത്. സ്ഥലം ഏറ്റെടുക്കലുമായുണ്ടായ തർക്കങ്ങളും പരാതികളും മറ്റുമാണ് ഷോപ്പിങ് കോപ്ലക്സിന്റെയും ബസ്സ്റ്റാൻഡിന്റെയും നിർമാണം നീളാൻ കാരണമായത്.
No comments