മലയോര യുവതയ്ക്ക് ആവേശമായി ബ്ലോക്ക് തൊഴിൽ മേള... ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം നിർവഹിച്ചു
പരപ്പ : മലയോര യുവതയ്ക്ക് ആവേശമായി ബ്ലോക്ക് തൊഴിൽ മേള.ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായി ആണ് മേള നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന മേളയിൽ..446 ഉദ്യോഗാർഥികൾ പങ്കെടുത്തു.... സ്ഥാപനങ്ങൾ 15 പങ്കെടുത്തു. 266 പേർക്ക് തൊഴിൽ ഓഫർ ലഭിച്ചു.. മേളയുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അധ്യക്ഷൻ ആയിരുന്നു. സ്ഥിരം സമിതി അധ്യക്ഷ രായ രജനി കൃഷ്ണൻ, പദ്മ കുമാരി. മെമ്പർമാരായ അരുൺ രംഗത്ത്മല,രേഖ ,ശ്രീലത ,വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ രഞ്ജിത്ത് ജോയിന്റ് ബി. ഡി. ഒ ബിജുകുമാർ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും വ്യവസായ ഓഫീസർ ബിനോജ് നന്ദി യും പറഞ്ഞു
No comments