Breaking News

വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഓഫീസ് അറ്റൻഡൻ്റ് പ്രമോഷൻ ക്വാട്ട വർദ്ധിപ്പിക്കണം ; കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം


വെള്ളരിക്കുണ്ട് :റവന്യൂ വകുപ്പിൽ ജോലിചെയ്യുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ,ഓഫീസ് അറ്റൻഡൻ്റ് വിഭാഗം ജീവനക്കാർ ഒരു പ്രമോഷന് വേണ്ടി 15 മുതൽ 25 വർഷക്കാലത്തിറെ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത് .ഈ കാലയളവിനുള്ളിൽ പ്രമോഷൻ ലഭിക്കാതെജോലിയിൽ പ്രവേശിച്ച തസ്തികയിൽ തന്നെ നിരവധി ജീവനക്കാർ വിരമിക്കേണ്ടി വരുന്ന നിർഭാഗ്യകരമായ സാഹചര്യവും വകുപ്പിൽ നിലനിൽക്കുകയാണ് എന്ന് -കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം ശ്രീജി തോമസ്  പറഞ്ഞു.  -നിലവിൽ ഈ ഭാഗം ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള പ്രമോഷൻ കോട്ട 9:6എന്ന അനുപാതത്തിൽ വി.എഫ്.എമാർക്കും , ഓഫീസ് അറ്റൻഡൻ്റു മാർക്കുമായി ആകെ 15 ശതമാനം മാത്രമാണുള്ളത്. കൂടാതെ വി.എഫ്. എ മാരെ നാളിതുവരെ റവന്യൂ മിനിസ്റ്റീരിയൽ സബോർഡിനേറ്റ് സർവീസ് റൂളിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതും, ആയതിനാൽ ഈ വിഭാഗം ജീവനക്കാർ ക്ലാസ്സ് ത്രി വിഭാഗത്തിലോ ക്ലാസ് ഫോർ ഭാഗത്തിലോ ഉൾപ്പെടാത്ത സാഹചര്യം നിലനിൽക്കുകയും ചെയ്യുകയാണ്. റവന്യൂ വില്ലേജ് സംയോജനത്തിന് മുമ്പ് വില്ലേജ്മാൻ മാർക്ക് ഇപ്പോഴത്തെ (വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്) ലാസ്റ്റ് ഗ്രേഡ് ഇപ്പോഴത്തെ (ഓഫീസ് അറ്റൻഡൻ്റ് ) ജീവനക്കാർക്കും വില്ലേജ് അസിസ്റ്റൻറ് ക്ലാർക്ക് തസ്തികയുടെ 25% അതായത് 3:2 എന്ന അനുപതത്തിൽ  പ്രമോഷൻ ലഭിച്ചുവരുന്നത് .2006 ൽ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്തിലാണ് കെ.ആർ.ഡി.എസ് എ യുടെയും, ജോയിൻ്റ് കൗൺസിലിൻ്റെയുംശക്തമായ ഇടപെടലിൻ്റെ ഫലമായി ഈ വിഭാഗം ജീവനക്കാരുടെ പ്രമോഷൻ ക്വാട്ട ഒമ്പത്ത് ശതമാനത്തിൽ നിന്ന് 15ശതമാനം ആയി വർധിപ്പിച്ചത്. ഈ കാര്യത്തിൽ നിരവധി തവണ നിവേദനങ്ങൾ സംഘടന നൽകിയിട്ടുണ്ടെന്നുംഈ വിഷയത്തിൽസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ വെള്ളരിക്കുണ്ട് താലൂക്ക്സമ്മേളനം പൊടോര കുഞ്ഞിരാമൻ നായർ സ്മാരക ഹാളിൽ -ഉദ്ഘാടനം  ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു

.കെ ആർ ഡി എസ്എ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡൻ്റ് അബ്ദുൽ സമദ് പി എ-അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക്  സെക്രട്ടറി സജയ് എം ജി സ്വാഗതവും ,കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ കാസർഗോഡ് ജില്ലാ പ്രസിഡണ്ട്  അനിൽ കുമാർ കെ വി സംഘടനാ റിപ്പോർട്ടുംഅവതരിപ്പിച്ചു,താലൂക്ക് സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും -ഖജാൻജി ശരത് ചന്ദ്രൻ വി  , വരവ് ചിലവ് കണക്കും അവതരിപ്പിച്ചു .ജോയിൻ്റ്കൗൺസിൽ ജില്ല കമ്മിറ്റി അംഗം  രഞ്ജീഷ് ടി വി, സുമ മംഗലശ്ശേരി,റീന ജോസഫ്  തുടങ്ങിയ നേതാക്കൾ സംസാരിച്ചു  .


പുതിയ ഭാരവാഹികളായി

രാജൻ ടി ( പ്രസിഡണ്ട്) പ്രവീൺ കുമാർ എം( വൈസ് പ്രസിഡണ്ട്) ഹമീദ് പി എ( സെക്രട്ടറി) ഷിനു ( ജോയിൻ്റ് സെക്രട്ടറി) സുമ മംഗലശ്ശേരി( ട്രഷറർ)


വനിത കമ്മിറ്റി:

ഗീത എൻ ( സെക്രട്ടറി)

റീന ജോസഫ്( പ്രസിഡണ്ട്)

No comments