യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണം ; വർഗീയ പ്രസംഗവുമായി ലീഗ് നേതാവ് കെ.എം.ഷാജി
ദുബായ്: യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിംസമുദായത്തിന് വേണ്ടിയാകണമെന്ന വർഗീയ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ലീഗ് നേതാവിന്റെ വർഗീയ പരാമർശം.
എംഎൽഎ മാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുകയല്ല, സമുദായത്തിന് സ്കൂളുകളും കോളേജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യം. നഷ്ടപ്പെട്ട ഒമ്പതര വർഷത്തിന്റെ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുമെന്നും കെ.എം. ഷാജി ദുബായിൽ പറഞ്ഞു.
ഒമ്പതര വർഷത്തിനിടയിൽ എത്ര എയ്‌ഡഡ് അൺ എയ്ഡഡ് എത്ര കോഴ്സുകൾ എത്ര ബാച്ചുകൾ മുസ്ലിം മാനേജ്മെന്റിന് കിട്ടി? ഭരണം വേണം, പക്ഷേ ഭരിക്കുന്നത് എംഎൽഎമാരുടേയും മന്ത്രിമാരുടേയും എണ്ണം കൂട്ടാൻവേണ്ടി മാത്രം ആയിരിക്കില്ല. നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങൾ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനകണമെന്നും കെ.എം.ഷാജി പറഞ്ഞു.
No comments