അയൽവാസിയുടെ അടിയേറ്റു മരണപ്പെട്ട വയോധികന് നാടിന്റെ അന്ത്യാഞ്ജലി
കരിന്തളം: അയൽവാസിയുടെ അടിയേറ്റു മരണപ്പെട്ട വയോധികന് നാടിന്റെ അന്ത്യാഞ്ജലി. കുമ്പളപ്പള്ളി ചീറ്റമൂല ഉന്നതിയിലെ കെ.കണ്ണനെയാണ് (80) അയൽവാസിയും അടുത്ത ബന്ധവുമായ കെ.ശ്രീധരൻ (47) തലക്കടിച്ചുകൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം . ഇന്നലെ ഇൻക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ കുമ്പളപ്പള്ളി ചീറ്റമൂലയി ലെ വീട്ടിലെത്തിച്ചു. വീട്ടിൽ പൊതുദർശനത്തിന് വെച്ച മ തദേഹത്തിൽ നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. ക ണ്ണനെ അവസാനമായി ഒരു നോക്കു കാണുവാൻ നൂറുകണക്കിനാളുകൾ വീട്ടിലേക്ക് ഒഴുകിയെത്തി. പിന്നീട് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കൊലപാതക കേസിൽ പ്രതിയായ ശ്രീധരനെ അന്നു തന്നെ പോലീസ് കസ്റ്റഡിയിലെടു ത്തിരുന്നു. ഇന്നലെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി യ പ്രതിയെ റിമാൻഡ് ചെയ്തു. കൊലപാതകം നടന്ന വീടും പരിസരവും കഴിഞ്ഞ ദിവസം ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു.
No comments