ചരക്കുവാഹനം സ്കൂട്ടറിലിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കാസർഗോഡ് മധൂർ സ്വദേശിയായ എട്ടുവയസ്സുകാരൻ മരിച്ചു
കാസർകോട് : ചരക്കുവാഹനം സ്കൂട്ടറിലിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു. മധൂർ ഉളിയത്തടുക്ക പ്രഭാകരന്റെ ഏക മകൻ പി. പ്രനൂഷ് ആണ് മരിച്ചത്. അച്ഛന്റെ കൂടെ യാത്ര ചെയ്യുമ്പോൾ വെള്ളിയാഴ്ച രാവിലെ 9.15നാണ് ബേള കട്ടത്തങ്ങാടിയിൽ അപകടമുണ്ടായത്. വാഹനം അശ്രദ്ധമായി റോഡിലേക്ക് കയറ്റുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രനൂഷ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കൾ രാവിലെ ഏഴേ മുക്കാലോടെയാണ് മരണത്തിന് കീഴടങ്ങിയത്. പ്രഭാകരന് സാരമായി പരുക്കേറ്റില്ല. ബേള സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥിയാണ് പ്രനൂഷ്. ഇതേ സ്കൂളിലെ അധ്യാപികയാണ് അമ്മ അനുഷ
No comments