ഏകാധിപത്യ പ്രവണത ; എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ ബളാൽ എൻഎസ്എസ് കരയോഗത്തിൽ പ്രതിഷേധം
വെള്ളരിക്കുണ്ട് : ആഗോള അയ്യപ്പ സംഗമത്തിൽ ഏകപക്ഷീയമായി നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി സ്വീകരിച്ചിരുന്ന നടപടിയിൽ പ്രതിഷേധിച്ചു 3065 നമ്പർ ബളാൽ എൻഎസ്എസ് കരയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ജനറൽ സെക്രട്ടറിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തു.
കരയോഗം പ്രസിഡന്റ് വി.മാധവൻ നായർ കരിമണ്ണം വയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി. മധുസൂദനൻ നായർ സ്വാഗതവും ജോ. സെക്രട്ടറി. സി. നാരായണൻ നന്ദിയും പറഞ്ഞു. വി. മാധവൻ നായർ ആനക്കല്ല്, കൂക്കൾ കുഞ്ഞമ്പു നായർ എന്നിവർ പ്രസംഗിച്ചു. കരയോഗത്തിൽ നിന്നും ഇദംപ്രഥമമായി വെറ്റിനറി ഡോക്ടറായി പാസായി വന്ന കുമാരി. ദേവികയെ കരയോഗം പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു.
No comments