രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാണത്തൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ വിജയദശമി മഹോത്സവവും പദസഞ്ചലനവും നടത്തി
പാണത്തൂർ : രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാണത്തൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ വിജയദശമി മഹോത്സവവും പദസഞ്ചലനവും നടത്തി. നെല്ലിക്കുന്ന് ബസ് സ്റ്റാൻ്റ് പരിസരത്തിൽ നിന്നാരംഭിച്ച പദസഞ്ചലനം പാണത്തൂരിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ജി പുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹ കാര്യവാഹ് പി ഓംപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
No comments