Breaking News

കുമ്പളയിലെ സിപിഐഎം നേതാവായ യുവ അഭിഭാഷകയുടെ ആത്മഹത്യ സഹപ്രവര്‍ത്തകൻ അറസ്റ്റില്‍


കുമ്പള: കുമ്പളയില്‍  അഭിഭാഷകയും സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ അഡ്വക്കേറ്റ് രഞ്ജിതയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്  പോലീസ് അന്വേഷണം ശക്തമാക്കി.

ഇതിന്റെ ഭാഗമായി രഞ്ഞ ജിതയുടെ സഹപ്രവര്‍ത്തകനായ പത്തനംതിട്ട തിരുവല്ല സ്വദേശി അനില്‍ കുമാറിനെ പോലീസ് പിടികൂടി. സെപ്റ്റംബര്‍ 30ന് വൈകുന്നേരമാണ് രഞ്ജിതയെ വക്കീല്‍ ഓഫീസ് മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വീട്ടുകാര്‍ മൊബൈലില്‍ വിളിച്ചിട്ടും എടുക്കാതിരുന്നത് കൊണ്ടാണ് അവര്‍ ഓഫീസിലെത്തിയത് ഈ സമയം ഓഫീസ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു വിവരമറിഞ്ഞെത്തിയ പോലീസ് വാതില്‍ തുറന്നപ്പോഴാണ് രഞ്ജിത മരിച്ചനിലയില്‍ കണ്ടെത്തിയത് 

രഞ്ജിതയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട് ഇതില്‍ സഹപ്രവര്‍ത്തകനായ അഭിഭാഷകന്‍ അനിലിലെനിതിരെ പരാമര്‍ശമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രഞ്ജിത് മരിക്കുന്നതിനു മുന്‍പ്  ഇ യുവ അഭിഭാഷകനെ വീഡിയോ കോള് ചെയ്തതായി മൊബൈല്‍ഫോണ്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്

രഞ്ജിത മരിച്ചതോടെ നാട്ടില്‍ നിന്നും മുങ്ങിയ സഹപ്രവര്‍ത്തകനെ ചോദ്യം ചെയുംന്നതോടെ ആത്മഹത്യക്ക് പിന്നിലെ ചുരുളഴിയും 

രഞ്ജിതയുടെ മൃതദേഹം കാണാനോസംസ്‌കാര ചടങ്ങില്‍ സമ്പന്ധിക്കാനോ സഹപ്രവര്‍ത്തകനായ അഭിഭാഷകന്‍ തയ്യാറായിരുന്നില്ല. പൊതു പ്രവര്‍ത്തകയായ രഞ്ഞ് ജിത കുമ്പളയിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു അത് കൊണ്ട് തന്നെ മരണത്തിന്ന് പിന്നിലെ ദുരൂഹതകള്‍ പുറത്തു കൊണ്ട് വരണമെന്ന ആവാശ്യം ശക്തമാണ് സി പി ഐ എം കുമ്പള ഏരീയാകമ്മിറ്റി ഇത് മായി ബന്ധപ്പട്ട് പോലീസ നി പരാതി നല്‍കിയിരുന്നു

No comments