പണമിടപാടിനെ ചൊല്ലിയുള്ള തർക്കം ; സീതാംഗോളിയിൽ യുവാവിനു കുത്തേറ്റു ഗുരുതരം
കാസർകോട് : പണമിടപാടിനെ ചൊല്ലിയുള്ള തർക്കമാണെന്നു പറയുന്നു സീതാംഗോളിയിൽ യുവാവിനു കുത്തേറ്റു ഗുരുതരം. ബദിയഡുക്കയിലെ കുട്ടൻ എന്ന അനിൽ കുമാറി (36)നാണ് കുത്തേറ്റത്. കുത്തിയ കത്തി കഴുത്തിൽ തറച്ച നിലയിൽ ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുമ്പള പൊലീസ് നാലുപേരെയും രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 12 മണിയോടെ സീതാംഗോളിയിലാണ് സംഭവം. ബദിയഡുക്കയിലെ മീൻ വ്യാപാരിയാണ് അനിൽ കുമാർ.
ഫോണിൽ വിളിച്ചതിനെ തുടർന്നാണ് ഇദ്ദേഹം രാത്രിയിൽ സീതാംഗോളിയിൽ എത്തിയത്.
കൂടെ ഏതാനും പേർ കൂടി ഉണ്ടായിരുന്നുവെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സീതാംഗോളിയിൽ എത്തിയ ശേഷം അവിടെ ഉണ്ടായിരുന്ന മറ്റൊരു സംഘവുമായി ഉണ്ടായ വാക്കു തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്നു പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം മംഗ്ളൂരുവിലെ ആശുപത്രിയിൽ കഴിയുന്ന അനിൽ കുമാറിന്റെ കഴുത്തിൽ തറച്ച കത്തി നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
No comments