പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പാലാഴി പദ്ധതി കേരളത്തിൽ ആദ്യം; മന്ത്രി ജെ.ചിഞ്ചു റാണി
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പാലാഴി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും പദ്ധതി ഘടകങ്ങളുടെ ഉദ്ഘാടനവും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വ്വഹിച്ചു
സംസ്ഥാനത്തു തന്നെ ആദ്യമായാണ് ക്ഷീര കര്‍ഷകരുടെ ഉന്നമന വികസനത്തിന് വേണ്ടി പാലാഴി പോലൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പാലാഴി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും പദ്ധതി ഘടകങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷീരകര്‍ഷകര്‍ക്ക് വരുമാനവും പാലുല്‍പാദനവും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന പദ്ധതി മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ക്ഷീരമേഖല ലാഭത്തിന്റെ പാതയിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കേരളത്തിലെ ആഭ്യന്തരപാല്‍ ഉത്പാദനത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായത്. മലബാര്‍ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മില്‍മയ്ക്ക് 102 കോടി രൂപ ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. എറണാകുളത്ത് 72 തിരുവനന്തപുരം മേഖലയില്‍ 32 കോടി രൂപയും ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് തിരുവനന്തപുരം മേഖലയില്‍ ഇത്രയധികം ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി വിവിധങ്ങളായ പദ്ധതികളാണ് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നത്. കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും നടപ്പിലാക്കുന്ന വെറ്റിനറി ആംബുലന്‍സ് സംവിധാനവും, കേരള ലൈഫ് സ്റ്റോപ്പ് ഡെവലപ്മെന്റ് ബോര്‍ഡിലൂടെ വിതരണം ചെയ്യുന്ന ബീജങ്ങളും, ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയുള്ള ഇന്‍ഷുറന്‍സ് പദ്ധതികളും അതിനുദാഹരണങ്ങളാണ്. ഐ.ടി വകുപ്പിന്റെ സഹകരണത്തോടെ, ഏഴരക്കോടി രൂപ ചെലവില്‍ പത്തനംതിട്ടയില്‍ നടപ്പിലാക്കിയ പദ്ധതിയിലൂടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുക്കളുടെ ആരോഗ്യനില, ഉത്പ്പാദനക്ഷമത, പരിപാലന വിവരങ്ങള്‍ തുടങ്ങിയവ ഏകോപിതമായി ലഭ്യമാക്കാന്‍ സാധിക്കും. ഇത്തരം സംവിധാനങ്ങള്‍ സംസ്ഥാനത്ത് എല്ലായിടത്തും വ്യാപിക്കും എന്നും മന്ത്രി പറഞ്ഞു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സീനിയര്‍ വെറ്റിനറി സര്‍ജന്‍ പി.കാര്‍ത്തികേയന്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എം.സി റെജില്‍, കേരള കന്നുകാലി വികസന ബോര്‍ഡ് എം.ഡി ആര്‍ രാജീവ്, പനത്തടി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് പ്രസന്ന പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി കൃഷ്ണണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം പത്മകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി രേഖ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ നാസര്‍ സി.എച്ച് , ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മനോജ് കുമാര്‍,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി ബിജു കുമാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഭാസ്‌കരന്‍ അടിയോടി രാഘവന്‍ കൂലേരി തുടങ്ങിയവര്‍ സംസാരിച്ചു.
No comments