കാഞ്ഞങ്ങാട് - മടിക്കൈ - പരപ്പ കെ.എസ്.ആർ.ടി.സി ബസ് നിരക്ക് കുറഞ്ഞു
പരപ്പ: മടിക്കൈയിലൂടെ പരപ്പ വരെ ഓടുന്ന കെ. എസ്.ആർ ടി സി ബസിന്റെ ഒരു ഫെയർ സ്റ്റേജ് ഒഴിവാക്കിയതിനെ തുടർന്ന് യാത്ര നിരക്ക് കുറഞ്ഞു. വളാപ്പാടിയിലെ ഫെയർ സ്റ്റേജ് ഒഴിവാക്കിയാണ് നിരക്ക് കുറച്ചത്. ഇതോടെ എണ്ണപ്പാറ യ്ക്കും കാലിച്ചാനടുക്കത്തിനുമിടക്ക് സ്വകാര്യബസിനേക്കാൾ കുറഞ്ഞ നിരക്കിൽ കെ.എസ്. ആർ ടി.സിയിൽ സഞ്ചരിക്കാം. അടുക്കത്ത് നിന്ന് തായന്നുരിലേക്ക് 15രൂപയും എണ്ണപ്പാറയ്ക്ക് 13 രൂപയുമാണ് വാങ്ങിയിരുന്നത്. ഇത് 10 ഉം 13ഉം ആയി
കുറച്ചു. ഈ റൂട്ടിൽ മറ്റിടങ്ങളിലേക്കും രണ്ട് മുതൽ മൂന്ന് വരെ രുപയുടെ മാറ്റമുണ്ടാകും. സ്വകാര്യ ബസുകളുടെ നിരക്ക് പുന: ക്രമീകരിച്ച ആർ.ടി.എ തീരുമാ നം നിയമകുരുക്കിലാക്കി നടപ്പാക്കാത്തപ്പോഴാണ് കോർപ്പറ ഷൻ സ്വമേധയാ യാത്രക്കാരെ അമിത നിരക്കിൽ നിന്ന് ഒഴിവാക്കാൻ തയാറായത്. മടിക്കൈ വഴിയുള്ള കെ.എസ്.ആർ.ടി. സിക്ക് ഏഴാംമൈൽ വഴിയുള്ള ബസുകളെ അപേക്ഷിച്ച് എണ്ണ പ്പാറ, തായന്നൂർ സ്ഥലങ്ങളിലേ ക്ക് അഞ്ച് രൂപയുടെ കുറവുണ്ട്. എണ്ണപ്പാറയിൽ നിന്ന് പരപ്പയിലേക്ക് രണ്ട് ബസുകൾ കയറി 35രൂപവരെ കൊടുക്കേണ്ടിവന്ന സ്ഥാനത്ത് കെ.എസ്.ആർ.ടി. സി ഓടിത്തുടങ്ങിയതോടെ 23 രൂപയായി കുറഞ്ഞു.
കാഞ്ഞങ്ങാട് നിന്ന് ജില്ലാ ആശുപത്രി വഴിതായന്നൂർ, അടുക്കാ റൂട്ടിൽ പരപ്പയിലേക്ക് നേര ട്ടുള്ള സർവീസായതിനാൽ രോ ഗികളും കൂടുതലായി ആശ്രയി ക്കുന്നുണ്ട്. കാഞ്ഞങ്ങാട് നിന്ന് ഉച്ചയ്ക്ക് 2.10ന് പരപ്പയിലേക്കും സ്കൂൾ സമയത്ത് വൈകിട്ട് 3.35ന് തിരികെ കാഞ്ഞങ്ങാടേക്കുമാ ന്ന് ഇപ്പോൾ ഓടുന്നത്. കൂടുതൽ യാത്രക്കാർ ആശ്രമmയിക്കാൻ തു ടങ്ങിയാൽ ഭാവിയിൽ ഈ റൂ ട്ടിൽ കൂടുതൽ സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ട്
No comments