ശതാബ്‌ദി വർഷത്തിൽ സംഘ ശക്തി വിളിച്ചോതി പരപ്പയിൽ ആർ എസ് എസ് വിജയദശമി മഹോത്സവം
പരപ്പ : രാഷ്ട്രീയ സ്വയംസേവക സംഘത്തിത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി രാജമൊട്ടാകെ മണ്ഡലം അടിസ്ഥാനത്തിൽ നടക്കുന്ന വിജയദശമി മഹോത്സവത്തിനോടാനുബന്ധിച്ചു പരപ്പ മണ്ഡലത്തിന്റെ വിജയദശമി മഹോത്സവം പരപ്പയിൽ വെച്ച് നടന്നു.സവിന സ്കൂളിന് സമീപത്ത് നിന്നും ആരംഭിച്ച പഥസഞ്ചലനം പട്ളം റോഡിന് സമീപമുള്ള മൈതാനത്ത് അവസാനിച്ചു.തുടർന്ന് നടന്ന പൊതുപൊതു പരിപാടിയിൽ റിട്ടയേർഡ് അധ്യാപകൻ കെ ദാമോദരൻ മാസ്റ്റർ മുഖ്യാതിഥിയായി, ആർഎസ്എസ് കാഞ്ഞങ്ങാട് ജില്ലാ പ്രചാരക് ടി പി രഞ്ജിത്ത് ബൗദ്ധിക് നടത്തി,ഗണവേഷധാരികളായ സ്വയംസേവകരും അമ്മമാരും അനുഭാവികളും വിജയദശമി മഹോത്സവത്തിൽ പങ്കാളികളായി
No comments