Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഒടയംചാലിലെ ബസ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു


ഒടയംചാൽ : സർവ്വതലസ്പർശിയും സാമൂഹിക നീതിയിൽ അധിഷ്ഠിതവുമായ വികസനത്തിൻ്റെ സ്വാദ് എല്ലാ ജനങ്ങളിലും വികസനത്തിന്റെ സ്പർശം എല്ലാ പ്രദേശങ്ങളിലും എത്തിക്കുകയാണ് നവകേരള സൃഷ്ടിയിലൂടെ സംസ്ഥാന സർക്കാർ യാഥാർത്ഥ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്  ഒടയഞ്ചാലിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഇ  ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു എം രാജഗോപാലൻ എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എംലക്ഷ്മി വൈസ് പ്രസിഡണ്ട് കെ ഭൂപേഷ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തള ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ കോടോംബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്പി ദാമോദരൻ   പഞ്ചായത്ത് അസിസ്റ്റൻറ് ഡയറക്ടർ  ടി ടി സുരേന്ദ്രൻ വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ സ്വാഗതവും സെക്രട്ടറി എസ് ജി വിപിൻ നന്ദിയും പറഞ്ഞു

No comments