Breaking News

വരഞ്ഞൂർ ശ്രീ കഞ്ഞാറ്റിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ ഭൗതിക സാഹചര്യ വികസന നിധി സമ്മാന കൂപ്പണിൻ്റെ പ്രകാശന ചടങ്ങ് റിട്ട: ഡി വൈ എസ് പി കെ സുധാകരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു


ബിരിക്കുളം : വരഞ്ഞൂർ ശ്രീ കഞ്ഞാറ്റിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ ഭൗതിക സാഹചര്യ വികസന നിധി സമ്മാന കൂപ്പണിൻ്റെ പ്രകാശന ചടങ്ങ് റിട്ട: ഡി വൈ എസ് പി കെ സുധാകരൻ നമ്പ്യാർ  ഉദ്ഘാടനം ചെയ്തു. ബ്രോഷർ പ്രകാശനം കിനാനൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി രാജൻ കുണിയേരിയും നിർവഹിച്ചു. ക്ഷേത്ര വികസന സമിതി ചെയർമാൻ കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര UAE കോഡിനേറ്റർ വിനോദ് വി സമ്മാന കൂപ്പൺ കൂപ്പൺ ഏറ്റുവാങ്ങി കൊണ്ട് ഫണ്ട് കൈമാറി. ബ്രോഷർ യു ശങ്കരൻ നായർ വട്ടക്കല്ല് ഏറ്റുവാങ്ങി. ക്ഷേത്രം പ്രസിഡൻ്റ് ഇ പ്രസീധരൻ ,രക്ഷാധികാരികളായ ഇ തമ്പാൻ നായർ, സി കെ ബാലചന്ദ്രൻ, ടി വി കുഞ്ഞുണ്ടൻ, എം വി ബാലചന്ദ്രൻ, ക്ഷേത്രം സെക്രട്ടറി രാജു ആനിക്കിൽ, മാത്യ സമിതി പ്രസിഡൻ്റ് എ തങ്കമണി, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വികസന സമിതി കൺവീനർ രാഹുൾ വിവി സ്വാഗതവും, വൈസ് ചെയർമാൻ എ നാരായണൻ നന്ദിയും പറഞ്ഞു.

No comments