അർഹതപ്പെട്ടവർക്കൊരു വീട് ; ചെമ്പകത്തണൽ -2 പ്രഖ്യാപിച്ച് ചെമ്പകം പൂക്കുമിടം ചാരിറ്റി & കൾച്ചറൽ ഫോറം
വെള്ളരിക്കുണ്ട് : ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് പാർപ്പിടം.. ജീവിതത്തിലുടനീളം തണലേകുന്നൊരിടമാണ് വീട്. വീടെന്നത് ഒരു സ്വപ്നംമാത്രമായി കൊണ്ടുനടക്കുന്ന കണ്ണൂർ -കാസറഗോഡ് ജില്ലകളിലെ ഒരു കുടുംബത്തിന് തണലൊരുക്കുകയാണ് ചെമ്പകം പൂക്കുമിടം. സർക്കാരിന്റെ 'ലൈഫ് മിഷൻ' പദ്ധതി ഭവന രഹിതർക്ക് ഒരാശ്വാസമാണെന്നത് വിസ്മരിച്ചു കൂടാ.എന്നിരുന്നാലും പലകാരണങ്ങളാൽ ആ പദ്ധതിയിൽ ഉൾപെടാത്ത അർഹരായ ഭവന രഹിതരും ഉണ്ട്.
കഴിഞ്ഞ ഏഴ് വർഷക്കാലമായി നാടിന്റെ സാംസ്‌കാരിക കാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു സംഘടനയാണ് ചെമ്പകം പൂക്കുമിടം ചാരിറ്റി & കൾച്ചറൽ ഫോറം. ആസ്ഥാനം കാസറഗോഡ് ആണെങ്കിലും നാട്ടിലും വിദേശത്തുമുള്ള സമാന ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മ കൂടിയാണ് ചെമ്പകം പൂക്കുമിടം. ഏഴ് വർഷകാലയളവിൽ അശരണരും നിർധനരുമായ ഒരു പാട് പേരുടെ താങ്ങാവാനും കണ്ണീരോപ്പാനും ചെമ്പകം പൂക്കുമിടത്തിന് സാധിച്ചിട്ടുണ്ട്. അതിൽ തന്നെ 2023 ഏപ്രിൽ മാസം കാസറഗോഡ് ജില്ലയിലെ മുന്നാട് ജയപുരത്ത്, അന്ന് അപേക്ഷ ക്ഷണിച്ച് ലഭ്യമായ അപേക്ഷയിൽ നിന്നും ഏറ്റവും പരിഗണന അർഹിക്കുന്നുവെന്ന് കണ്ടെത്തിയ നമ്മുടെ ഒരു സഹോദരകുടുംബത്തിന് ചെമ്പകത്തണൽ എന്നപേരിൽ ഒരു വീട് വെച്ച് കൊടുക്കുവാൻ കൂട്ടായ്മക്ക് സാധിച്ചിട്ടിട്ടുണ്ട്. രണ്ടാമത് ഒരു വീട് കൂടി നിർമ്മിച്ച് നൽകുവാൻ തീരുമാനിച്ച് പദ്ധതിയുടെ ഔപചാരികമായ പ്രഖ്യാപനം ചെമ്പകത്തണൽ 2 എന്ന പേരിൽ നാടക -ചലച്ചിത്ര പ്രവർത്തകനും ആക്റ്റിവിസ്റ്റും കൂടിയായ ശ്രീ. സന്തോഷ് കീഴറ്റൂർ നിർവഹിച്ചരിക്കുന്നവിവരം സന്തോഷത്തോടെയും ഏറെ അഭിമാനത്തോടെയും നിങ്ങൾ ഏവരെയും അറിയിച്ചു കൊള്ളുന്നതോടൊപ്പം ,അർഹരായ, സ്വന്തമായി വീടില്ലാത്ത ,സ്വന്തമായി വീടുനിർമ്മിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളിൽ നിന്നും വിവരങ്ങൾ തേടുന്നു. കൂടുതൽ വിവരങ്ങൾക്കും ഫോമുകൾക്കും | +91 97478 88533 / +91 98952 82848 /+91 94474 89239നമ്പറുകളിൽ വാട്സാപ്പ് ചെയ്യാവുന്നതാണ്.
സ്നേഹപൂർവ്വം
ചെമ്പകം പൂക്കുമിടം ചാരിറ്റി & കൾച്ചറൽ ഫോറം. കാസറഗോഡ്.
No comments