Breaking News

പൂടംകല്ല് ആശുപത്രിയിൽ പ്രസവ ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങണം

പൂടംകല്ല്: പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള ഡോക്ടർമാരെ നിയമിച്ച് പ്രസവ ചികിത്സ കേന്ദ്രത്തിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേൻ പനത്തടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പാറപ്പള്ളി സരോജിനി ബാലാ നന്ദൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം പി പി ശ്യാമളദേവി ഉദ്ഘാടനം ചെയ്തു. രജനി കൃഷ്ണൻ അധ്യക്ഷയായി. ജില്ലാ പ്രസിഡൻ്റ് പി സി സുബൈദ സംഘടന റിപ്പോർട്ടും ഏരിയാ സെക്രട്ടറി സൗമ്യ വേണുഗോപാലൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഓമന ബാനം രക്തസാക്ഷി പ്രമേയവും പി വി ശ്രീലത അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദേവി രവിന്ദ്രൻ, ഓമന രാമചന്ദ്രൻ, എം ലക്ഷ്മി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ സി ബാബുരാജ് സ്വാഗതം പറ ഞ്ഞു. ഭാരവാഹികൾ: പ്രസന്ന പ്രസാദ് (പ്രസിഡന്റ്), എം പദ്മകു മാരി, കെ ഹേമാംബിക (വൈസ് പ്രസിഡന്റ്), പി വി ശ്രീലത (സെ ക്രട്ടറി), രജനി കൃഷ്ണൻ, സുപ്രിയ ശിവദാസ് (ജോയിന്റ് സെക്രട്ടറി). ടിറ്റി മോൾ കെ ജൂലി (ട്രഷറർ)


No comments