Breaking News

"സ്പർശം'' വയോജനങ്ങളെ ചേർത്ത് പിടിച്ചു കൊണ്ട് ബളാൽ ഗ്രാമപഞ്ചായത്ത് വയോജന സംഗമവും കലാ മേളയും സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് :വയോജനങ്ങളെ ചേർത്ത് പിടിച്ചു കൊണ്ട് ബളാൽ ഗ്രാമപഞ്ചായത്ത് സ്പർശം എന്നപേരിൽ വയോജന സംഗമവും കലാ മേളയും സംഘടിപ്പിച്ചു.

പ്രായത്തിന്റെ അവശതകൾ മറന്ന് ആടിയും പാടിയും അവർ അരങ്ങു തകർത്തു. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയ ത്തിൽ നടന്ന പരിപാടി പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ അലക്സ് നെടിയകാലായിൽ. മോൻസി ജോയ്. ടി. അബ്ദുൾ കാദർ. പഞ്ചായത്ത് അംഗങ്ങളായ പി. സി. രഘു നാഥൻ. സന്ധ്യശിവൻ. പി. പത്മാവധി. വാർഡ് മെമ്പർ വിനു കെ. ആർ. സീനിയർ സിറ്റിസൺ പ്രസിഡന്റ് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ. ആന്റണി കുമ്പുക്കൽ. തുടങ്ങിയവർ പ്രസംഗിച്ചു. ഐ. സി. ഡി. എസ്. സൂപ്പർ വൈസർ കുമാരി രബിത കണ്ണൻ സ്വാഗതവും അബ്‌ദുൾ റഹിമാൻ നന്ദിയും പറഞ്ഞു.

വയോജനങ്ങളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം എല്ലാവർക്കും വിഭവ സമൃദ്ധ മായ സദ്യയും നൽകിയാണ് പഞ്ചായത്ത് വയോജങ്ങളെ വീട്ടിലേക്ക് അയച്ചത്.കലാമത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹോപഹാരവും നൽകി..

No comments